മനാമ: കൂട്ടായ്മകൾക്കപ്പുറം കൂട്ടുകെട്ടുകൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് പ്രമുഖ മോട്ടിവേഷൻ പ്രഭാഷകൻ പി.എം.എ.ഗഫൂർ അഭിപ്രായപ്പെട്ടു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ധാരാളം സംഘടനകളും കൂട്ടായ്മകളും ഉണ്ട്. എന്നാൽ പരസ്പരമുള്ള ബന്ധത്തിന് ഊഷ്മളതയും ആഴവും പരപ്പും കുറഞ്ഞു വരുകയാണ്. കലർപ്പില്ലാത്ത സ്നേഹബന്ധത്തെ കുറിച്ചാണ് പ്രവാചകൻ പഠിപ്പിക്കുന്നത്. നബി തന്റെ കൂടെയുള്ളവരെ എപ്പോഴും അഭിസംബോധന ചെയ്തിരുന്നത് കൂട്ടുകാരാ എന്നായിരുന്നു. പരസ്പരം സ്നേഹത്തോടെയുള്ള കൂട്ടുകെട്ടിനാണ് നാം പ്രാധാന്യം കൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് സഈദ് റമദാൻ നദ്വി അദ്ദേഹത്തിന് ചടങ്ങിൽ വെച്ച് പൊന്നാട അണിയിച്ചു. മൈത്രി അസോസിയേഷൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, സൽമാനുൽ ഫാരിസ്, ഷിബു പത്തനംതിട്ട തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതവും സെക്രട്ടറി യൂനുസ്രാജ് നന്ദിയും പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി