ജമ്മു കശ്മീർ: 25 വര്‍ഷത്തിനകം പുതിയ ജമ്മു–കശ്മീര്‍ കെട്ടിപ്പടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരില്‍ കൂടുതല്‍ നിക്ഷേപം വരും. കശ്മീര്‍ ഇന്ന് രാജ്യത്തിന് മാതൃകയെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെത്തിയ പ്രധാനമന്ത്രി പാലിയില്‍ പഞ്ചായത്ത് ദിനാഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. 20,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞ ശേഷം ജമ്മു കശ്മീരിൽ പ്രധാനമന്ത്രി ആദ്യമായാണ് പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. ജമ്മു, സുൻജ്വാ, ബാരാമുള്ള, കുൽഗാം തുടങ്ങിയ ഇടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് സംസ്ഥാനം. പ്രധാനമന്ത്രി എത്തുന്ന പ്രദേശങ്ങളിലെല്ലാം കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
