കൊച്ചി- മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ കര്‍ണാടക- കേരള ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയും ഉദ്യോഗസ്ഥരും അടക്കം പങ്കെടുത്തു.
കേരളത്തിനും കര്‍ണാടകയ്ക്കും ഇന്ന് സുപ്രധാന ദിനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് പദ്ധതി ഉപകരിക്കുമെന്നും പ്രധാനമന്ത്രി. കേരളത്തിലെയും കര്‍ണാടകയിലെയും ജനജീവിതം സുഗമമാകാന്‍ പദ്ധതി സഹായകരമാകും. വാതകവുമായി ബന്ധപ്പെട്ടുള്ള വ്യവസായങ്ങള്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്ര- സംസ്ഥാനങ്ങളുടെ സംയുക്ത സംരംഭം വിജയം കണ്ടതില്‍ വലിയ സന്തോഷമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജനസാന്ദ്രത കൂടിയ ഇടങ്ങളില്‍ പൈപ്പിടല്‍ ദുഷ്കരമായിരുന്നുവെന്നും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാനായെന്നും മുഖ്യമന്ത്രി. പദ്ധതിയുമായി സഹകരിച്ച ജനങ്ങളും അഭിനന്ദനം അര്ഹിക്കുവെന്നും മുഖ്യമന്ത്രി. പ്രളയം, നിപ്പ, കൊവിഡ് തുടങ്ങിയ വെല്ലുവിളികളെ നേരിട്ടാണ് പദ്ധതിയും ആയി മുന്നോട്ടു പോയതെന്നും മുഖ്യമന്ത്രി ഓര്‍ത്തു.