ആലപ്പുഴ∙:വളർത്തു നായയുടെ നഖം കൊണ്ടുള്ള പോറലേറ്റ് വിദ്യാർഥി മരിച്ചു. മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലായിരുന്ന തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി സൂരജ് (17) ആണ് മരിച്ചത്. ബന്ധുവീട്ടിൽ വച്ച് വളർത്തു നായയുടെ കടിയേറ്റ വിദ്യാർഥി വാക്സീൻ എടുത്തിരുന്നില്ല.
