അതിരപ്പിള്ളി: കാലടിയില്‍ കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നോടിയ പ്ലാന്റേഷന് തൊഴിലാളിക്ക് വീണു പരിക്കേറ്റു. അതിരപ്പിള്ളി ഡിവിഷന് 16-ല്‍ രാവിലെ ടാപ്പിങ്ങിന് പോയ തൊഴിലാളി പാറേക്കാടന്‍ ബിജുവി(50)നാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജു രാവിലെയോട ടാപ്പിങ്ങിന് പോയപ്പോള്‍ റബര്‍ തോട്ടത്തില്‍ കാട്ടാനക്കൂട്ടത്തെ കാണുകയായിരുന്നു. ഒമ്പത് കാട്ടാനകളടങ്ങിയ കൂട്ടത്തെ ശബ്ദമുണ്ടാക്കി ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ അവ ബിജുവിനെ ലക്ഷ്യമാക്കി ഓടി. ഇതേത്തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം ഓടിയ ബിജു നെഞ്ചിടിച്ച് വീണാണ് പരിക്കേറ്റത്. ഓടിയെത്തിയ മറ്റ് തൊഴിലാളികള്‍ ബഹളംവെച്ച് കാട്ടാനക്കൂട്ടത്തെ തുരത്തി. തുടര്‍ന്ന് ബിജുവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു