തൃശൂര്‍: പികെ ശശി ഇപ്പോഴും ജില്ലാകമ്മിറ്റി അംഗമാണെന്നും അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പികെ ശശിയെ സംഘടനാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും കെടിഡിസി ചെയര്മാന് സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
പാര്‍ട്ടിക്കകത്ത് നിരന്തരമായ ശുചീകരണം നടന്നുകൊണ്ടിരിക്കുകയാണ്. അത് തുടര്‍ച്ചയായി നടക്കുന്ന പ്രക്രിയയാണ്. ഏത് പരാതി ഉണ്ടായാലും കൃത്യമായ നിലപാട് സ്വീകരിക്കും. അതില്‍ വിട്ടുവീഴ്ചയുണ്ടായിട്ടില്ല.
പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും മാറ്റാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനമായെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനവും കെടിഡിസി ചെയര്മാന് സ്ഥാനം രാജിവയ്ക്കുമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.