തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട്, സ്വജനപക്ഷപാതം എന്നിവയുടെ പേരിൽ സി.പി.എം.ന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയ പി.കെ.ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ചെറിയാൻ ഫിലിപ്പ് ആവശ്യപ്പെട്ടു. കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് കെ.ടി.ഡി.സി ചെയർമാൻ. ഗുരുതരമായ കുറ്റങ്ങൾക്ക് പാർട്ടി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ട ഒരാൾ ചെയർമാൻ സ്ഥാനത്തു തുടരുന്നത് കെ.ടി.ഡി.സിയുടെ മുഖം വികൃതമാക്കും. സ്ത്രീപീഡനത്തിന്റെ പേരിൽ പാർട്ടി അച്ചടക്ക നടപടിക്ക് വിധേയനാവുകയും നിയമസഭാ സീറ്റ് നിഷേധിക്കപ്പെടുകയും ചെയ്ത ഒരു കളങ്കിത വ്യക്തിയെ കെ.ടി.സി.സി ചെയർമാനാക്കിയത് സി.പി.എം ചെയ്ത ന്യായികരിക്കാൻ കഴിയാത്ത അപരാധമായിരുന്നുവെന്നും അദ്ദേഹം വ്യക്ത്യമാക്കി.
Trending
- ബഹ്റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്