തിരുവനന്തപുരം : പ്രവാസികളുടെ കാര്യത്തിൽ സർക്കാർ കാട്ടുന്നത് മണ്ടത്തരങ്ങളുടെ ഘോഷയാത്രയാണ് എന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് പ്രായോഗികമല്ലെന്നു നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. പക്ഷേ സർക്കാർ തന്നിഷ്ടപ്രകാരം മുന്നോട്ടുപോകാനാണ് ശ്രമിച്ചത്. മണ്ടൻ തീരുമാനത്തിന്റെ ഫലമായിട്ടാണ് ഇ പ്പോൾ അതിൽനിന്നു പിൻവാങ്ങേണ്ടി വന്നതെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോവിഡ് പരിശോധനയ്ക്കു പകരം പിപിഇ കിറ്റ് മതിയെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. ഇതിൽ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്നും, ഓരോ തീരുമാനമെടുത്തു മാറ്റേണ്ടിവരുന്നതു പ്രവാസി വിഷയത്തിൽ സർക്കാരിന്റെ വീഴ്ചയാണു കാണിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
Trending
- ബഹ്റൈന്‍ നിയമമന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
- അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലിറങ്ങി
- മഹാകുംഭമേളയില്‍ പുണ്യ സ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
- പത്തനംതിട്ടയിലെ മര്‍ദനം; പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്
- ഗാസയെ കടല്‍ത്തീര സുഖവാസകേന്ദ്രമാക്കി മാറ്റും- ട്രംപ്
- പകുതി വിലയ്ക്ക് സ്കൂട്ടര്‍: തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി
- സ്വര്‍ണവില; 63,000 കടന്ന് റെക്കോര്‍ഡ് കുതിപ്പ്