തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസിന്റെ പരസ്യ വിചാരണയ്ക്ക് ഇരയായ എട്ടുവയസുകാരിക്ക് നഷ്ടപരിഹാരം അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കോടതി ചെലവടക്കം ഒന്നേമുക്കാൽ ലക്ഷം രൂപയാണ് കുട്ടിക്ക് അനുവദിച്ചത്. വീഴ്ച്ച വരുത്തിയ പിങ്ക് പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നാണ് ഈ തുക ഈടാക്കുന്നത്. ഹൈക്കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തരമായി ഉത്തരവിറക്കിയത്. എട്ടുവയസുകാരിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥ രജിതയിൽ നിന്ന് 1,50,000 രൂപയും കോടതി ചെലവുകൾക്കായി 25,000 രൂപയും ഈടാക്കും.
