മനാമ: രണ്ടാം പിണറായി സർക്കാർ സഭയിൽ അവതരിപ്പിച്ചത് പൊള്ളയായ ബജറ്റാണെന്നും, കഴിഞ്ഞ ബജറ്റിലെ ഭൂരിഭാഗം പ്രഖ്യാപനങ്ങളും ഇതുവരെ പൂർത്തികരിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ പുനരുജ്ജിവിപ്പിക്കാനുള്ള ഒരു നിർദേശവും ബജറ്റിൽ ഉൾകൊള്ളിച്ചിട്ടില്ലെന്നും ഐ വൈ സി സി പറഞ്ഞു. കോവിഡ് മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെപ്പറ്റിയോ, കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്നവരും, തിരികെ പോകാൻ സാധിക്കാത്തവരുമായ പ്രവാസികളുടെ പുനരധിവാസത്തെപ്പറ്റിയുള്ള ഒരു പദ്ധതിയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല എന്നാൽ, “മദ്യം വർജിക്കലാണ് തങ്ങളുടെ നയം” എന്ന് പറഞ്ഞ സർക്കാർ മദ്യ നിർമ്മാണത്തിന് ബജറ്റിൽ തുക മാറ്റിവച്ചിരിക്കുന്നു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മനസിലാക്കാതെ അവതരിപ്പിച്ച ഈ ബജറ്റ് പൂർണ്ണ പരാജയമാണെന്ന് ഐ വൈ സി സി ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു.