തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി ഈ മാസം പതിനഞ്ചിന് അമേരിക്കിയേലക്ക്. നേരത്തെ മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ നടത്തിയിരുന്നു. തുടര്‍ന്നുള്ള പരിശോധനകള്‍ക്ക് വേണ്ടിയാണ് അമേരിക്കയിലേക്ക് പോകുന്നത്. ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം പോകും.
പതിനഞ്ച് മുതല്‍ 29ാം തിയതി വരെ അമേരിക്കയിലുണ്ടാകും. മിനസോഡയിലെ മയോ ക്ലിനിക്കിലാണ് തുടർചികിത്സയ്ക്കായി പോകുന്നത്. എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു. ചീഫ് സെക്രട്ടറി വി.പി.ജോയിയാണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെ തന്നെ പരിശോധയ്ക്ക് പോകേണ്ടതായിരുന്നു. കോവിഡും മറ്റുകാരണങ്ങളാലും യാത്ര മാറ്റിവെക്കുകയായിരുന്നു.