തിരുവനന്തപുരം: മനസാക്ഷിയുണ്ടെങ്കിൽ സംസ്ഥാനത്തെ പെട്രോൾ വിലയിൽ നികുതി കുറച്ച് പത്ത് രൂപയുടെ കുറവെങ്കിലും വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പെട്രോൾ വിലവര്‍ധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജിഎസ്ടിയിൽ പെട്രോളിനെ ഉൾപ്പെടുത്താൻ കേരളം തയ്യാറാണോയെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കണമെന്നും പെട്രോൾ വിലയിൽ സംസ്ഥാന നികുതിയാണ് കേന്ദ്ര നികുതിയേക്കാൾ കൂടുതലെന്നും സുരേന്ദ്രൻ പറഞ്ഞു.