മലപ്പുറം: മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്നും അന്ന് പലരും ആക്ഷേപിച്ചുവെന്നും പിണറായി പറഞ്ഞു. മലപ്പുറത്ത് ദേശാഭിമാനി പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
60കളിൽ ലീഗുമായി സഹകരിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് പലരും ആക്ഷേപിച്ചു. ആരാണ് അന്ന് ആക്ഷേപിച്ചതെന്ന് ഇപ്പോൾ പറയുന്നില്ലെന്നും പിണറായി പറഞ്ഞു. അതേസമയം, പിണറായിയിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് മുസ്ലീം ലീഗ് എംഎൽഎ പി. ഉബൈദുള്ളയാണെന്നതും ശ്രദ്ധേയമാണ്. ചടങ്ങിനെത്തിയ മുഖ്യമന്ത്രിക്കു നേരെ മലപ്പുറത്തും കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.
Trending
- ഐസിആർഎഫ് ബഹ്റൈന്റെ പതിനേഴാമത് ‘ഫേബർ കാസ്റ്റൽ സ്പെക്ട്ര’യ്ക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു
- മത്സരരംഗത്ത് ഉള്ളത് എട്ട് സ്ഥാനാര്‍ഥികള്‍, അതില്‍ അഞ്ച് പേരും അപരന്മാര്
- രാഷ്ട്രപതി മുഖ്യാതിഥി; നാവിക ദിനാഘോഷം ശംഖുമുഖത്ത്
- ആരോഗ്യ പ്രശ്നം; വേടന് ദുബൈയിലെ ആശുപത്രിയില്‍: ദോഹയിലെ പരിപാടി മാറ്റിവെച്ചു
- ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി
- ഇടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ദുല്‍ഖര്‍; ‘ഐ ആം ഗെയിം’ അപ്ഡേറ്റ് എത്തി
- പാലത്തായി പീഡനക്കേസ്: ‘കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ കള്ളക്കഥ. തെളിവുകൾ കൃത്രിമമായി ഉണ്ടാക്കി’; വീണ്ടും ആരോപണവുമായി മുൻ ഡിവൈഎസ്പി
- ക്ഷേത്രത്തിലെ പൂജകൾക്ക് കൈക്കൂലി 5000 രൂപ! വിജിലൻസ് വിരിച്ച വലയിൽ വീണ് ദേവസ്വം ഉദ്യോഗസ്ഥൻ, അറസ്റ്റ്



