തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ചിലവഴിക്കുന്നതില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ സി.പി.എമ്മിന്റെ താല്പര്യപ്രകാരം കൊലയാളികള്‍ക്കും പാര്‍ട്ടി ബന്ധുക്കള്‍ക്കും ചിലവഴിച്ച പിണറായി സര്‍ക്കാരിന്റെ നടപടിയെ ചോദ്യം ചെയ്ത കെ.എം.ഷാജി എം.എല്‍.എയെ വിജിലന്‍സ് കേസില്‍പ്പെടുത്തി പ്രതികാര നടപടികള്‍ സ്വീകരിച്ച് നിശബ്ദനാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം തികഞ്ഞ പാപ്പരത്തമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു. പ്രളയ ഫണ്ടിനെ പോലെ കോവിഡ്-19ന്റെ ദുരിതാശ്വാസ ഫണ്ടും ധൂര്‍ത്തടിക്കാനുള്ള സാഹചര്യം ഉണ്ടാകരുതെന്നാണ് കെ.എം. ഷാജി പറഞ്ഞത്. ഇക്കാര്യത്തില്‍ സംഭാവന നല്കുന്നവര് ജാഗ്രത പാലിക്കണമെന്ന കെ.എം ഷാജിയുടെ അഭിപ്രായം കേട്ട് വിറളി പിടിച്ച മുഖ്യമന്ത്രി പിണറായി വിജയന് വിജിലന്‍സ് അന്വേഷണം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു ഏകാധിപതിയുടെ ശൈലിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് സി.പി.എം നേതാക്കളുടെ പോക്കറ്റിലേക്ക് പോയപോലെ വീണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുമ്പോള്‍ സുതാര്യമായി ചെലവഴിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു