കിളിമാനൂർ: നഗരൂർ കരവാരം പഞ്ചായത്തുകളുടെ അതിർത്തിപ്രദേശങ്ങളായ പാറമുക്ക് പുല്ലുതോട്ടം പ്രദേശങ്ങൾ പന്നി ശല്യം രൂക്ഷമെന്ന് പരാതി.
കടവിള , പുല്ല് തോട്ടം പുലരിയിൽ മണികണ്ഠൻ (60 )ആണ് ഇന്നലെ രാവിലെ എട്ടര മണിയോടുകൂടി പന്നിയുടെ ആക്രമണത്തിനിരയായത്.
വീടിന് സമീപത്തെ കൃഷി തോട്ടത്തിലെ മരച്ചീനി പന്നികൾ നശിപ്പിക്കുന്നതായി
അറിയുകയും തുടർന്ന് രാവിലെ ശേഷിക്കുന്ന മരച്ചീനി ഭാര്യയുമൊത്ത് പിഴുത് മാറ്റുന്നതിനിടയിലാണ് ആക്രമണമുണ്ടായത്.
പന്നിയുടെ തേറ്റ കൊണ്ട് ഉണ്ടായ ആക്രമണത്തിൽ മണികണ്ഠൻ്റെ വയറിൽ വലിയ മുറിവ് ഉണ്ടായി ഏതാനും ആഴ്ചകൾക്കു മുമ്പ് രാത്രി 9 മണിയോടുകൂടി പാറ മുക്ക് ഭാഗത്ത് പന്നി ഇടിച്ച് ഓട്ടോറിക്ഷ മറിയുകയും അതിലുണ്ടായിരുന്ന തട്ടത്തുമല സ്വദേശിയായ ഗൃഹനാഥയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. രാത്രി കാലങ്ങളിൽ മാത്രം ഉണ്ടായിരുന്ന പന്നിയുടെ ശല്യം ഇപ്പോൾ പകലും തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്. പന്നികളെ അമർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട അധികൃതർ സത്വര നടപടികൾ എത്രയും വേഗം കൈകൊള്ളണം എന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
