തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. രണ്ട് ദിവസത്തിനകം കൂടുതല്‍ ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയോഗിക്കാമെന്ന് മന്ത്രി വീണാ ജോര്‍ജ് ഉറപ്പ് നല്കി. ഇതേ തുടര്‍ന്ന് നാളെ നടത്താനിരുന്ന ഒപി ബഹിഷ്കരണ ഡ്യൂട്ടി സമരം ഡോക്ടര്‍മാര്‍ പിന്‍വലിച്ചു.
സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കൊപ്പമെന്ന് വീണാ ജോര്‍ജ് നേരത്തേ പ്രതികരിച്ചിരുന്നു. സമരം നടത്തുന്ന പിജി ഡോക്ടര്‍മാരുടെ ആവശ്യം ന്യായമാണ്. സംസ്ഥാനത്തിന് എന്തുചെയ്യാനാകുമെന്നു പരിശോധിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ഡിസംബര്‍ രണ്ടിന് സൂചന ഒപി ബഹിഷ്കരണം നടത്തിയതിന് ശേഷമാണ് മൂന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. ആറു മാസം വൈകിയ മെഡിക്കല്‍ പിജി അലോട്ട്മെന്റ് സുപ്രീം കോടതി വീണ്ടും നാല് ആഴ്ചകൂടി നീട്ടിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.