ഇടുക്കി : രാജമല പെട്ടിമുടിയില്‍നിന്ന് ഒരു മൃദേഹം കൂടി കണ്ടെത്തി. രാവിലെ ആരംഭിച്ച തിരച്ചിലിലാണ് ഒരു കുട്ടിയുടെ മൃദേഹം കണ്ടെടുത്തത്. എന്നാല്‍, ഇത്രയും ദിവസം പഴക്കമുള്ളതിനാല്‍ മൃദേഹം ഇതുവരെ തിരിഞ്ഞറിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതോടെ ആകെ പെട്ടിമുടി ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 56 ആയി ഉയര്‍ന്നു. ഇനി 14 പേരെക്കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം.തിരച്ചില്‍ എട്ടാംദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്.എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്സും സന്നദ്ധസംഘടനകളും വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണിടിച്ചിലില്‍ വലിയ പാറക്കൂട്ടങ്ങള്‍ വന്നടിഞ്ഞിരിക്കുന്നതിനാല് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണ്. പാറപൊട്ടിച്ചും മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണ് നീക്കിയുമാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്.
Trending
- ബഹ്റൈനില്‍ ലൈസന്‍സില്ലാത്ത നാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും