തിരുവനന്തപുരം: നെടുമങ്ങാട് ചെന്തുപ്പൂർ ചരുവിളാകം അനു ഭവനില്‍ ജയ്നി (44) പേവിഷബാധയേറ്റ് മരിച്ചു. വളർത്തു നായ രണ്ടര മാസം മുൻപ് മകളെ കടിക്കുകയും ജയ്നിയുടെ കയ്യിൽ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. മകൾക്ക് അന്ന് തന്നെ വാക്സിൻ എടുത്തിരുന്നു. എന്നാൽ കയ്യിൽ നായ മാന്തിയത് കാര്യമാക്കുകയോ വാക്സിൻ എടുക്കുകയോ ചെയ്തില്ല. ഒരു മാസത്തിന് ശേഷം നായ ചത്തു. മൂന്ന് ദിവസം മുന്‍പ് ക്ഷീണം അനുഭവപ്പെട്ടപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അടുത്ത ദിവസം അസ്വസ്ഥതകള്‍ കൂടിയപ്പോള്‍ ജനറൽ ആശുപത്രിയിലേക്കും അവിടെ നിന്ന് പേ വിഷബാധ സംശയിച്ച് മെഡിക്കൽ കോളജിലേക്കും പ്രവേശിപ്പിച്ചു. അവിടെ വെച്ച് പേ വിഷബാധ സ്ഥിരീകരിച്ചു. തുടർന്ന് വെള്ളിയാഴ്ച്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. വൈകിട്ട് നാല് മണിക്ക് ആരോഗ്യ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ശാന്തി തീരത്തില്‍ സംസ്കരിച്ചു.
Trending
- വിവിയന്‍ സെനയെ ബോബന് തോമസ് ആദരിച്ചു
- രാഷ്ട്രപതി നാളെ പ്രയാഗ് രാജിൽ; ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി