എറണാകുളം: മൂവാറ്റുപുഴ, കോതമംഗലം വാരിയം, പൂയംകുട്ടി തുടങ്ങിയ എറണാകുളം ജില്ലയുടെ മലയോര മേഖലയിലാണ് അതിശക്തമായ മഴ. മണികണ്ഠന് ചാല് ചപ്പാത്ത് വെള്ളം കയറിയതോടെ ആദിവാസി മേഖല 6 ദിവസമായി ഒറ്റപ്പെട്ടു കിടക്കുകയാണ്. നേര്യമംഗലം കുട്ടമ്ബുഴ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇടുക്കിയില്‍ തുറന്ന ഡാമുകളിലെ വെള്ളം ലോവര്‍ പെരിയാര്‍ ഡാമിലൂടെ ആണ് പെരിയാറിലേക്ക് എത്തുന്നത്. നിലവില്‍ പെരിയാറിലെ വെള്ളം താഴ്ന്നിട്ടുണ്ടെങ്കിലും മഴ ശക്തമാകുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ആലുവയിലെ താഴ്ന്ന പ്രദേശങ്ങളില്‍ അടക്കം വെള്ളക്കെട്ട് രൂക്ഷം ആണ്. ആലുവ കണയന്നൂര്‍ കൊച്ചി പറവൂര്‍ മേഖലകളിലായി 38 ഓളം ദുരിതാശ്വാസ ക്യാമ്ബുകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 1185 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെല്ലാനം വൈപ്പിന്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ മഴയ്ക്കൊപ്പം കടലാക്രമണവും രൂക്ഷം ആണ്.
റിപ്പോർട്ട് :കൃഷ്ണ പ്രസാദ്