മനാമ: മുൻ അന്തർ ദേശീയ കായിക താരവും, കോഴിക്കോട് ജില്ലാ അത് ലറ്റിക്സ് അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായിരുന്ന വി.വി. വിനോദ് കുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പീപ്പിൾസ് ഫോറം ബഹ്റൈൻ അനുസ്മരിച്ചു. ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ നിരവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള വിനോദിന്റെ വേർപാടിലൂടെ പ്രഗത്ഭനായ ഒരു അത്ലറ്റിനെയാണ് നമുക്ക് നഷ്ട്ടമായതെന്നും അനുസ്മരണ യോഗത്തിൽ മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ അറിയിച്ചു. പീപ്പിൾസ് ഫോറം ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ വിനോദിന്റെ സഹോദാരനാണ്.


