മനാമ: പീപ്പിൾസ് ഫോറം ബഹ്റൈൻ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലിയാഘോഷം വെർച്യുലായി ആഘോഷിച്ചു.സ്വാതന്ത്ര്യസമരപാതയിൽ ജീവിതവും ജീവനും നൽകിയ ധീരദേശാഭിമാനികൾക്ക് പ്രണാമമർപ്പിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങുകൾക്ക് പ്രസിഡന്റ് ജെ.പി ആസാദ് അദ്ധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ ഉത്ഘാടനം നിർവഹിച്ചു.
രാജ്യം കൈവരിച്ച നേട്ടങ്ങൾ വിലമതിക്കാനാകാത്തതാണെന്നും നമ്മുടെ രാജ്യത്തിന്റെ ഐക്യവും, അഖണ്ഡതയും,ശാന്തിയും, സമാധാനവും എപ്പോഴും നിലനിൽക്കട്ടെയെന്നും, നമ്മുടെ രാജ്യവും, ലോകവും നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധികൾക്കും എത്രയും വേഗം ശാശ്വതമായ പരിഹാരം കണ്ടെത്താനാകുമെന്നും രാജ്യത്തിന്റെ പ്രശസ്തി പതിന്മടങ്ങു് വർധിക്കുമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ അറിയിച്ചു. സെക്രട്ടറി വി. വി ബിജു കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീജൻ നന്ദിയും പ്രകാശിപ്പിച്ചു. വിദുല ശ്രീജൻ ചടങ്ങുകൾ നിയന്ത്രിച്ചു.
