തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി പെൺകുട്ടിയുടെ ബന്ധുവും അയൽവാസിയുമായ നെയ്യാറ്റിൻകര വഴി മുക്ക് സ്വദേശി സജീർ അറസ്റ്റിൽ. പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടിയെ ഗർഭം അലസിപ്പിക്കാൻ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം ചൈൽഡ് ലൈനിൽ വിളിച്ചറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരാണ് പോലീസിൽ വിവരം അറിയിച്ചത്.


