തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രി കെ.ടി ജലീലിനെ വിമര്‍ശിച്ച് പി.സി ജോര്‍ജ്ജ് എംഎല്‍എ. ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്തു നിന്നെത്തിയത് സ്വര്‍ണമായിരുന്നെന്ന് പി.സി ജോര്‍ജ്ജ് ആരോപിച്ചു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ഖുര്‍ ആനെ പിടിച്ച്, അള്ളാഹുവിനെ ഓര്‍ത്ത്, എന്റെ ജലീല്‍ സാഹിബേ…നിങ്ങള്‍ മണ്ടത്തരം പറഞ്ഞ് നടക്കരുത്’. പി.സി ജോര്‍ജ്ജ് പറഞ്ഞു. ഖുര്‍ ആന്‍ എന്ന പേരില്‍ വിദേശത്തു നിന്ന് വന്നത് സ്വര്‍ണമായിരുന്നു എന്നും എന്തിനാണ് ഇക്കാര്യത്തില്‍ ജലീല്‍ നുണ പറയുന്നതെന്നും ചോദിച്ച പി.സി ജോര്‍ജ്ജ് ഇക്കാര്യത്തില്‍ നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ടു.സംസ്ഥാന സര്‍ക്കാരിനെതിരെയും പി.സി ജോര്‍ജ്ജ് വിമര്‍ശനമുന്നയിച്ചു. ഏറ്റവും കൂടുതല്‍ ഉപദേശകരെ വെച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അവിടെ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ കഷ്ടകാലമെന്നും പി.സി പറഞ്ഞു.


