
തിരുവനന്തപുരം: പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി. ഇന്നലെ വൈകീട്ടാണ് ചാക്കോ പവാറിന് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണം.
ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്നത് ശരദ് പവാര്‍ തീരുമാനിക്കുമെന്ന് പിസി ചാക്കോ പറഞ്ഞു. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ എകെ ശശീന്ദ്രന് വിഭാഗം പങ്കെടുത്തിരുന്നില്ല. പിസി ചാക്കോയുടെ നേതൃത്വം അംഗീകരിക്കാനാകില്ലെന്ന് ശശീന്ദ്രന് വിഭാഗം നിലപാട് എടുത്തിരുന്നു.
കഴിഞ്ഞ ദിവസം പിസി ചാക്കോ നിയോഗിച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചുമതലയേല്‍ക്കാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ എതിര്‍വിഭാഗം തടഞ്ഞിരുന്നു. സ്ഥാനമൊഴിയില്ലെന്ന നിലപാട് പ്രസിഡന്റ് ആട്ടുകാല്‍ അജി സ്വീകരിച്ചതോടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കസേരകള്‍ ഉള്‍പ്പെടെ എടുത്ത് തമ്മിലടിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.
