തിരുവനന്തപുരം: മുൻ പത്തനംതിട്ട ജില്ല കലക്ടറും അഡീഷനൽ ചീഫ് ഇലക്ടറൽ ഓഫിസറുമായ പി.ബി.നൂഹിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങളോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നൂഹ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധനയ്ക്കു വിധേയരാകണമെന്നും ജാഗ്രത പാലിക്കണമെന്നും കുറിപ്പില്‍ പറയുന്നു. പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന നൂഹിന് കഴിഞ്ഞ ദിവസമാണ് അഡീഷനല്‍ ചീഫ് ഇലക്ടറല്‍ ഓഫിസര്‍, ഇലക്ഷന് ഡിപാർട്മെന്റ് സെക്രട്ടറി എന്നീ പദവികളില്‍ നിയമനം ലഭിക്കുന്നത്.