മനാമ: പവിഴദ്വീപിലെ പൊന്നാനിക്കാരുടെ ഈദ് , ഓണം പ്രോഗ്രാം “പോന്നോത്സവം 2 ” വിപുലമായ രീതിയിൽ ആഘോഷിച്ചു. തിരുവാതിരക്കളി, ഒപ്പന, ഓണപ്പാട്ട് , നാടൻപാട്ടുകൾ, ഓർക്കസ്ട്ര ഗാനമേള, കുട്ടികളുടെ കലാപരിപാടികൾ എന്നീ വിവിധതരം പരിപാടികൾ അരങ്ങേറി . വിശിഷ്ട അതിഥികളായി ബഷീർ അമ്പലായി, സനുരാജ്, ടോണി മാത്യു തുടങ്ങിയവർ പങ്കെടുത്തു . ഉദഘാടനം ബഷീർ അമ്പലായി നിർവഹിക്കുകയും , പ്രസിഡന്റ് സുജേഷ് പഴേടത്തിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ഷമീർ സ്വാഗതവും , രക്ഷാധികാരി അബ്ദുൾ റസാഖ് നന്ദിയും , വൈസ് പ്രസിഡന്റ് ബാബു കണിയാംപറമ്പിൽ പൊന്നാനി താലൂക്ക് തലത്തിൽ കൂട്ടായ്മ വിപുലീകരിക്കുന്നതിനെക്കുറിച്ചു സംസാരിക്കുകയും ചെയ്തു.
