മനാമ: ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘മുഹമ്മദ് റാഫി നൈറ്റ്’ സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 3 വ്യാഴാഴ്ച വൈകീട്ട് ഏഴിന് സെഗയ്യയിലെ കെ.സി.എ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മുഹമ്മദ് റാഫി അന്തരിച്ചിട്ട് 43 വർഷം തികയുന്ന വേളയിൽ അദ്ദേഹം ആലപിച്ച അനശ്വരഗാനങ്ങളെ ബഹ്റൈനിലെ പ്രഗത്ഭരായ ഗായകരാണ് തങ്ങളുടെ വേറിട്ട ആലാപനത്തിലൂടെ സമ്പന്നമാക്കുന്നത്.
സംഗീതലോകത്തെ അതുല്യ പ്രതിഭക്ക് സ്മരണാഞ്ജലിയായി സംഘടിപ്പിക്കുന്ന ‘റാഫി നൈറ്റ്’ ആസ്വദിക്കാൻ മുഴുവൻ സംഗീതപ്രേമികളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ‘പവിഴദ്വീപിലെ കോഴിക്കോട്ടുകാർ’ കൂട്ടായ്മയുടെ ഭാരവാഹികൾ അറിയിച്ചു.