മനാമ: കോവിഡ് രൂക്ഷമായ കാലത്ത് നിരവധി തവണ രക്തദാന ക്യാമ്പുകൾ സംഘടിപ്പി ച്ചതിനു പവിഴദീപിലെ കോഴിക്കോട്ടുകാർ (Calicut Community Bahrain) കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പുരസ്കാരത്തിനു അർഹരായി.
ലോക രക്തദാന ദിനത്തോടനുബന്ധിച്ചു കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കമാൻഡറായ മേജർ ജനറൽ ഡോ. ഷെയ്ഖ് സൽമാൻ ബിൻ അത്തെയത്തള്ള അൽ ഖലീഫയുടെ സാന്നിധ്യത്തിൽ ബ്രിഗേഡിയർ ജനറൽ (പ്രൊഫ) ഹെഷാം യുസഫ് അലി ഹസനിൽ നിന്നും പുരസ്കാരവും, പ്രശസ്തി പത്രവും പവിഴദ്വീപിലെ കോഴിക്കോട്ടുകാർ പ്രസിഡന്റ് ബാബു ജി നായർ, ജനറൽ സെക്രട്ടറി വിൻസെന്റ് തോമസ്, എന്നിവർ ചേർന്നു ഏറ്റുവാങ്ങി. ചടങ്ങിൽ ജോയിന്റ് സെക്രട്ടറി മുഹമ്മദ് റാഷിക്, മറ്റു വിശിഷ്ട വ്യക്തിത്വങ്ങൾ സന്നിഹിതരായിരുന്നു.
Trending
- പത്തേമാരിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതിയും, ഓണാഘോഷ പോസ്റ്റർ പ്രകാശനവും നടത്തി
- എഡിജിപി ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല; സർക്കാർ തീരുമാനത്തിന് കാത്തിരിക്കും; ആവർത്തിച്ച് ബിനോയ് വിശ്വം
- കാട്ടുപന്നിക്ക് വച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് തൃശൂരില്‍ സഹോദരങ്ങള്‍ മരിച്ചു
- എം.ടിയുടെ വീട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടപ്പെട്ടു
- പോരാട്ടജീവിതത്തിന് വിരാമം; ചിത്രലേഖ അന്തരിച്ചു
- സെന്റ്. മേരീസ് കത്തീഡ്രലിൽ 66-)മത് പെരുന്നാളിന് കൊടിയേറി
- ഗാന്ധി ജയന്തി ദിനാഘോഷ സ്മൃതി സംഘമവും, ഏരിയ കൺവെൻഷനും സംഘടിപ്പിച്ചു
- എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്, ഒമ്പത് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ പാക് സന്ദർശനം