തിരുവനന്തപുരം: പാറ്റൂരിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികൾ കീഴടങ്ങി. അഭിഭാഷകന്റെ സഹായത്തോടെ തിരുവനന്തപുരം കോടതിയിലാണ് കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതികളായ ആരിഫ്, ആസിഫ്, രഞ്ജിത്ത്, ജോമോൻ എന്നിവരാണ് കീഴടങ്ങിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
ഇവരിൽ ആരിഫ് ഒളിവിലായിരുന്ന സമയത്ത് സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥയെയും സി.പി.ഐ നേതാവിന്റെ മകളെയും വിളിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. പ്രതികൾ ഊട്ടിയിൽ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.