മനാമ: പത്തനംതിട്ട പ്രവാസി അസോസിയേഷൻ ബഹ്റൈൻ ജനറൽ ബോഡി മീറ്റിംഗ് നവംബർ 26 ന് ഇന്ത്യൻ ഡിലൈറ്റ്സ് ഹോട്ടലിൽ വെച്ചു നടന്നു. അകാലത്തിൽ മരണമടഞ്ഞ തടിയൂർ സ്വദേശി ഷിജു വർഗീസിന് ആദരാഞ്ജലി അർപ്പിച്ചാണ് യോഗ നടപടിക്രമങ്ങൾ ആരംഭിച്ചത്.
രക്ഷാധികാരി സക്കറിയ സാമുവേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് വിഷ്ണു സ്വാഗതവും തുടർന്ന് സെക്രട്ടറി സുഭാഷ് തോമസ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് ട്രെഷറർ ശ്രീമതി സിജി തോമസ് 2021 വർഷത്തെ കണക്ക് അവതരിപ്പിച്ചു. കണക്ക് പാസ്സാക്കിയതിനു ശേഷം
2021-2022 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി വിഷ്ണു.വിയെയും, വൈസ് പ്രസിഡന്റ് ആയി രാജീവ് പി മാത്യുവിനേയും, സെക്രെട്ടറി ആയി സുഭാഷ് തോമസിനെയും, ട്രെഷറർ ആയി വർഗീസ് മോടിയിലിനെയും തിരഞ്ഞെടുത്തു. കൂടാതെ ചാരിറ്റി കോ ഓർഡിനേറ്റർസ് ആയി ജയേഷ് കുറുപ്പ്, ലിജോ വർഗീസ്, ജെയ്സൺ മാത്യു എന്നിവർക്ക് ചുമതല നൽകി.
തുടർന്ന് 2021-2022 വർഷത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ അവലോകനം നടന്നു. ശ്രീ. രാജു കല്ലുംപുറം, ശ്രീ. ബിനു കുന്നന്താനം എന്നിവർ ആശംസകൾ അർപ്പിച്ചു. മുൻപോട്ടു ഉള്ള പ്രവർത്തനം എങ്ങനെയാകണം എന്ന നിർദേശവും നൽകി. വൈസ് പ്രസിഡന്റ് രാജീവ് മാത്യു പങ്കെടുത്ത എല്ലാവരോടും നന്ദി പ്രകാശിപ്പിച്ചു. 30ൽ പരം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.