
മനാമ: ഇന്ത്യയിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും ചിന്തകനുമായ മൗലാന ജലാലുദ്ദീൻ അൻസ്വർ ഉമരിയുടെ വേർപാട് പണ്ഡിത ലോകത്തിന് വലിയ നഷ്ടമാണെന്ന് അദ്ദേഹത്തെക്കു റിച്ചുള്ള അനുസ്മരണ യോഗം വിലയിരുത്തി. കഴിഞ്ഞ ദിവസം ദാറുൽ ഈമാൻ കേരള വിഭാഗം മനാമ മദ്രസ ഹാളിൽ നടത്തിയ അനുസ്മരണ യോഗത്തിൽ പ്രസിഡന്റ് സഈദ് റമദാൻ നദ്വി അധ്യക്ഷത വഹിച്ചു. എ. അഹ്മദ് റഫീഖ്, സി.ഖാലിദ്, ജലീൽ അബ്ദുല്ല, എം.എം. സുബൈർ, പി.മൊയ്തു, മജീദ് തണൽ, അജ്മൽ ശറഫുദ്ധീൻ തുടങ്ങിയവർ അദ്ദേഹത്തെ സേവനങ്ങളെ കുറിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി എം.അബ്ബാസ് സ്വാഗതവും ജമാൽ നദ്വി ഇരിങ്ങൽ സമാപനവും നിർവഹിച്ചു. പരേതന് വേണ്ടിയുള്ള മയ്യിത്ത് നമസ്കാരവും നടന്നു.
