മനാമ : കോവിഡ് -19 രോഗബാധയുടെ പശ്ചാത്തലത്തിൽ ബഹ്റൈൻ ഉൾപ്പെടെ ഒമ്പത് രാജ്യങ്ങൾക്ക് സൗദി യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെത്തുടർന്ന് യാത്രക്കാർ ബഹ്റൈൻ വിമാനത്താവളത്തിൽ കുടുങ്ങി. ബഹ്റൈനിൽ നിന്ന് കണക്ഷൻ ഫ്ളൈറ്റിൽ സൗദിയിലേക്ക് യാത്ര ചെയ്യണ്ടവരാണ് യാത്രാ വിലക്ക് മൂലം പ്രതിസന്ധിയിലായത്. യാത്ര മുടങ്ങിയതിനെത്തുടർന്ന് 200 ഓളം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്. കൊച്ചിയിൽനിന്നുള്ള ഗൾഫ് എയർ വിമാനത്തിലാണ് ഇവർ എത്തിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണിവർ. ഈ യാത്രക്കാരെ മുഴുവൻ അവർ എവിടെനിന്നാണോ കയറിയത് അവിടേക്കു തന്നെ തിരിച്ചയക്കും. ബഹറിനിൽ നിന്ന് റിയാദ് വരെയുള്ള ടിക്കറ്റ് റിട്ടേൺ ടിക്കറ്റ് ആയി പരിഗണിക്കും. ബഹറിനിൽ നിൽക്കുന്ന യാത്രക്കാർക്ക് വേണ്ട ഭക്ഷണം ഗൾഫ് എയർ തന്നെ നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു