കണ്ണൂർ: കണ്ണൂരിൽ ട്രെയിനില്‍ ശരിയായ ടിക്കറ്റില്ലാത്ത യാത്രക്കാരനെ ക്രൂരമായി പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ എഎസ്ഐക്ക് സസ്പെന്ഷന്. ഉത്തരവാദിയായ ഉദ്യോഗസ്ഥൻ പ്രമോദിനെ ഇന്റലിജന്‍സ് എഡിജിപിയാണ് സസ്പെന്റെ ചെയ്തത്. മാവേലി എക്സ്പ്രസില്‍ യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരനെയാണ് കണ്ണൂരില്‍ നിന്ന് എഎസ്ഐ ക്രൂരമായി മര്‍ദ്ദിക്കുകയും ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തത്.
യാത്രയ്ക്കിടയിൽ സ്ലീപ്പര്‍ കംപാര്‍ട്ട്മെന്റില്‍ എത്തിയ പൊലീസുകാര്‍ യാത്രക്കാരോട് ടിക്കറ്റ് ചോദിക്കുകയായിരുന്നു. തനിക്ക് സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന് മറുപടി നൽകി. ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ കൈയ്യിലുള്ള ടിക്കറ്റ് ബാഗില്‍ നിന്ന് എടുത്ത് നല്കാന് ശ്രമിക്കുന്നതിനിടെ പൊലീസുകാരന് ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയായിരുന്നു.
ഈ സമയം കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന് എടുത്ത ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസിന്റെ ക്രൂരത പുറത്തറിഞ്ഞത്.