
മനാമ: ബഹ്റൈനിൽ പലരും വ്യാജമായി ഭിന്നശേഷി ക്വാട്ടയിൽ നിയമനം നേടുന്നത് തടയണമെന്ന ചില എം.പിമാരുടെ നിർദ്ദേശം പാർലമെൻ്റ് ഐകകണ്ഠ്യേന അംഗീകരിച്ചു.
പാർലമെൻ്റ് അംഗീകരിച്ചതിനെ തുടർന്ന് ബിൽ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിട്ടു. മുഹമ്മദ് അൽ ഉലൈ വിയുടെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് നിർദേശം പാർലമെന്റിൽ കൊണ്ടുവന്നത്. ഭിന്നശേഷിക്കാർക്കുള്ള സംവരണാനുകൂല്യം അവർക്കു തന്നെ ലഭിക്കണമെന്ന് ഉലൈവി പാർലമെൻ്റിൽ പറഞ്ഞു.


