ഫ്രാൻസ് : കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പുതിയ നിയമവുമായി ഫ്രഞ്ച് നിയമനിർമ്മാതാക്കൾ. ഇതുപ്രകാരം മാതാപിതാക്കൾക്ക് കുട്ടികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ കഴിയില്ല.
എംപി ബ്രൂണോ സ്ട്രൂഡറാണ് ഈ നിർദ്ദേശം അവതരിപ്പിച്ചത്. ഇത് മാതാപിതാക്കളെ ശാക്തീകരിക്കുന്നതിനും മാതാപിതാക്കൾക്ക് അവരുടെ ചിത്രങ്ങൾക്ക് മേൽ സമ്പൂർണ്ണ അവകാശമില്ലെന്ന് കുട്ടികളെ പഠിപ്പിക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നതെന്ന് പറയുന്നു. ഫ്രഞ്ച് ദേശീയ അസംബ്ലി ഏകകണ്ഠമായാണ് നിയമം അംഗീകരിച്ചത്. 13 വയസ്സുള്ള ഒരു കുട്ടിയുടെ ശരാശരി 1,300 ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്ന് സ്ട്രൂഡർ എടുത്തുപറഞ്ഞു. ഈ ചിത്രങ്ങൾ കുട്ടികളുടെ അശ്ലീലചിത്രങ്ങൾക്കായി ഉപയോഗിക്കാം അല്ലെങ്കിൽ സ്കൂളിൽ അവരെ ബുള്ളി ചെയ്യാൻ ഉപയോഗിക്കാം എന്നും പറയുന്നു.
ചൈൽഡ് പോണോഗ്രഫിയിൽ ഉപയോഗിക്കുന്ന 50 ശതമാനവും മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ചിത്രങ്ങളാണെന്ന് സ്ട്രൂഡർ പറയുന്നു. ബില്ലിന്റെ ആദ്യ രണ്ട് ആർട്ടിക്കിളുകൾ സ്വകാര്യതയുടെ സംരക്ഷണത്തെക്കുറിച്ച് പറയുന്നു. 2022 സെപ്റ്റംബറിൽ സ്ഥാപിതമായ കുട്ടിയുടെ അവകാശങ്ങൾക്കായുള്ള പ്രതിനിധി സംഘത്തിലെ അംഗമാണ് സ്ട്രൂഡർ.