ഇടുക്കി: മക്കളുടെ ആക്രമണം ഭയന്ന് പ്ലാസ്റ്റിക് ഷെഡിൽ നരക യാതനയിൽ കഴിയുകയാണ് 74 കാരനായ ചാക്കോയും 70 കാരിയായ ഭാര്യയും. ഇടുക്കി കരുണാപുരത്താണ് സംഭവം. കഴിഞ്ഞ ദിവസം ഷെഡിലെത്തിയ മകൻ അമ്മയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെയാണ് ചാക്കോയും റോസമ്മയും മക്കളോടൊപ്പമുള്ള ജീവിതം മതിയാക്കി വീടുവിട്ടിറങ്ങിയത്. പിന്നെ ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. വാടക കൊടുക്കാൻ പണമില്ലാതായപ്പോൾ അവിടെ നിന്നിറങ്ങി.
