തിരുവനന്തപുരം: മഹാമാരിയുടെ ദുരിതകാലം ഏറ്റവും കൂടുതലായി ബാധിച്ചവരിൽപ്പെടുന്ന കേരളത്തിലെ ഭിന്നശേഷി സമൂഹത്തിന് ആത്മവീര്യം പകര്‍ന്നു നൽകുന്നതാണ് ടോക്കിയോ പാരാലിംപിക്സിലെ ഇന്ത്യയുടെ നേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
ഭിന്നശേഷി പരിമിതിയല്ല എന്നു വിളംബരം ചെയ്ത ഇന്ത്യൻ മുന്നേറ്റം കൊച്ചുകേരളത്തിലെ ഭിന്നശേഷിസമൂഹത്തിനും ഊർജ്ജം പകരുന്നതാണ്. യോയോഗി ദേശീയ സ്റ്റേഡിയത്തിലെ അവസാനദിനവും മെഡൽവേട്ട തുടർന്ന് രാജ്യത്തിന്റെ അഭിമാനതാരകങ്ങളായ ഇന്ത്യൻ ടീമിനും എല്ലാ മെഡൽ ജേതാക്കൾക്കും മന്ത്രി അഭിവാദനമർപ്പിച്ചു.