ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനയുടെ കുത്തേറ്റ് പാപ്പാന് മരിച്ചു. കൊമ്പന് ചന്ദ്രശേഖരന്റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന് രതീഷാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. രണ്ടാം പാപ്പാനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. വെള്ളം കൊടുക്കാന്‍ വേണ്ടി പോയപ്പോഴായിരുന്നു ആനയുടെ ആക്രമണം. തുമ്പിക്കൈക്കൊണ്ട് അടിച്ചിട്ട ശേഷം കുത്തുകയായിരുന്നു. ഇന്ന് ഒന്നാം പാപ്പാന് അവധിയായിരുന്നു. മൂന്ന് വര്‍ഷമായി ഒന്നാംപാപ്പനും ഇയാളുമാണ് ആനയെ പരിചരിച്ചിരുന്നത്. 25 വര്‍ഷത്തിന് ശേഷം അടുത്തിടെയാണ് കൊമ്പനെ എഴുന്നള്ളിച്ച് തുടങ്ങിയത്.
Trending
- അന്താരാഷ്ട്ര സ്പോര്‍ട്സ് ക്യാമ്പിനായി സല്ലാക്കിലെ സര്‍ക്കാര്‍ ഭൂമി നല്‍കും
- 750 ബഹ്റൈനി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സഹായ പദ്ധതിയുമായി തംകീന്‍
- ഇന്‍ഷുറന്‍സ് രേഖകള്‍ തയ്യാറാക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പൊലീസുകാരനെ കയ്യോടെ പൊക്കി വിജിലന്‍സ്
- ബഹ്റൈനില്‍ പുതുതായി നിയമിതരായ അംബാസഡര്‍മാരില്‍നിന്ന് വിദേശകാര്യ മന്ത്രി യോഗ്യതാപത്രങ്ങള്‍ സ്വീകരിച്ചു
- ബഹ്റൈനില്‍ ഈയാഴ്ച ശക്തമായ പൊടിക്കാറ്റിന് സാധ്യത
- ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന് തുടക്കമായി
- ബഹ്റൈനില്‍ നവംബറില്‍ ആരോഗ്യ സമ്മേളനവും പ്രദര്‍ശനവും
- കെസിഎല്‍ സീസണ് 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്