കാസര്‍കോട്. മംഗല്പാടി പഞ്ചായത്തില്‍ മതിയായ ജീവനക്കാരില്ലാത്തതിനാല്‍ പ്രതിഷേധിച്ച് പ്രസിഡന്റും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് ഓഫീസ് താഴിട്ട് പൂട്ടി. ചര്‍ച്ചയ്ക്ക് എത്തിയ പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടറെ അഞ്ച് മണിക്കൂറാണ് പൂട്ടിയിട്ടത്. നിലവില്‍ 13 ജീവനക്കാരാണ് ഇവിടെ വേണ്ടത്.
എന്നാല്‍ നിലവില്‍ നാല് ജീവനക്കാര്‍ മാത്രമാണുള്ളത്. ആവശ്യത്തിന് ഓഫീസില്‍ ജീവനക്കാറില്ലെന്ന പരാതി ശക്തമായതോടെയാണ് ചര്‍ച്ചയ്ക്ക് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എത്തിയത്. എന്നാല്‍ ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ ശരിയായ മറുപടി ലഭിക്കാതെ വന്നതോടെയാണ് പഞ്ചായത്ത് അംഗങ്ങള്‍ പ്രതിഷേധിച്ചത്. അതേസമയം പഞ്ചായത്തില്‍ ആവശ്യമായ സേവനങ്ങള്‍ക്ക് എത്തുന്ന ജനങ്ങള്‍ വലിയ ബുദ്ധിമുട്ടിലാണ്. ഉദ്യോഗസ്ഥരെ നിയമിക്കാം എന്ന വാക്കിന് അപ്പുറം ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. അതിനാല്‍ പ്രതിഷേധം ശക്തമാക്കുവനാണ് പഞ്ചായത്ത് അംഗങ്ങളൂടെ തീരുമാനം.