മനാമ: വയനാട് വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമിയുടെ പ്രചാരണാർത്ഥം എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഫെബ്രുവരി 23 ന് ബഹ്റൈനിൽ എത്തും. 2009 ൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണക്കായി വയനാട് സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിൽ സ്ഥാപിതമായ ശിഹാബ് തങ്ങൾ അക്കാദമിയുടെ പ്രസിഡണ്ട് കൂടിയായ ഹമീദലി തങ്ങൾ ഫെബ്രുവരി 27 വരെ വിവിധ പരിപാടികളിൽ സംബന്ധിക്കും. ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് അക്കാദമിയുടെ അഫിലിയേഷൻ ലഭിച്ച വയനാട് ജില്ലയിലെ ഏക സ്ഥാപനമായ ശിഹാബ് തങ്ങൾ അക്കാദമിയിൽ 6 ബാച്ചിലായി 193 കുട്ടികൾ പഠനം നടത്തുന്നുണ്ട്. അഞ്ചാം ക്ലാസ് കഴിഞ്ഞ 12 വയസ്സിൽ കവിയാത്ത കുട്ടികൾക്ക് അഡ്മിഷൻ നൽകി 12 വർഷം കൊണ്ട് മത-ഭൗതിക പരമായി പി ജി കഴിയുന്ന ബഹു ഭാഷാ പണ്ഡിതന്മാരെ സമൂഹത്തിന്ന് സമർപ്പിക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. വയനാട് ഗ്ലോബൽ കെ എം സി സി സെക്രട്ടറി അസീസ് കോറോം, സ്ഥാപനത്തിന്റെ വൈസ് പ്രസിഡണ്ട് കെ എ നാസർ മൗലവി എന്നിവരും തങ്ങളെ അനുഗമിക്കുന്നുണ്ട്. 25 ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന സ്വീകരണ പരിപാടിയുടെ വിജയത്തിന്ന് 50 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
സ്വാഗത സംഘ ഭാരവാഹികൾ
മുഖ്യ രക്ഷധികാരി
സയ്യിദ് ഫക്രുദീൻ പൂക്കോയ തങ്ങൾ
രക്ഷധികാരി
ഹബീബ് റഹ്മാൻ
ഹസ്സൈനാർ കളത്തിങ്ങിൽ
റസാഖ് മൂഴിക്കൽ
എസ് എം എ വാഹിദ്
കുട്ടുസ മുണ്ടേരി
ചെയർമാൻ
സലാം ഹാജി വില്ല്യാപള്ളി
ജനറൽ കൺവീനർ
ഹുസൈൻ മക്കിയാട്
ട്രഷറർ
കരീം ഹാജി
ചീഫ് കോർഡിനേറ്റർ
ഹുസൈൻ മുട്ടിൽ
വൈസ് ചെയർമാൻ
ഇബ്രാഹിം ഹസ്സൻ പുറക്കാട്ടിരി
കാസിം നന്തി
ടിപ്പ് ടോപ് ഉസ്മാൻ
കരീം മാസ്റ്റർ
ഹാരിസ് പയ്യന്നൂർ
അഷ്റഫ് കാട്ടിൽ പീടിക
നവാസ് കുണ്ടറ
ജോ : കൺവീനർ
ഫൈസൽ എ പി
ഫത്ഹുദ്ധീൻ മേപ്പാടി
ഉമ്മർ മൗലവി മലവയൽ
കാസിം റഹ്മാനി
ഷമീർ ബത്തേരി
ഫൈസൽ കണ്ടിത്താഴെ
അൻവർ സ്വാലിഹ്
ഷമീർ മാടക്കര
മൊയ്തീൻ പേരാംബ്ര
സ്വാഗത രൂപീകരണ കൺവെൻഷൻ ശിഹാബ് തങ്ങൾ അക്കാദമി ബഹ്റൈൻ ചാപ്റ്റർ പ്രസിഡണ്ട് അബ്ദുസ്സലാം ഹാജിയുടെ അധ്യക്ഷതയിൽ ബഹ്റൈൻ കെ എം സി സി ട്രഷറർ റസാക്ക് മൂഴിക്കൽ ഉദ്ഘാടനം ചെയ്തു. ഇബ്റാഹീം ഹസ്സൻ പുറക്കാട്ടിരി, കരീം ഹാജി റോണ, എ പി ഫൈസൽ,പി ടി ഹുസ്സൈൻ,
കാസിം റഹ്മാനി ,ഫൈസൽ കണ്ടിയിൽതാഴെ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഹുസ്സൈൻ മക്കിയാട് സ്വാഗതവും, ഉമർ മൗലവി നന്ദിയും പറഞ്ഞു.
