മനാമ: ബഹറിനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി -യുടെ (പാൻ ബഹ്റിൻ) ഓണാഘോഷങ്ങളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനവും സെപ്റ്റംബർ 22 വ്യാഴാഴ്ച വൈകുന്നേരം 7. 30ന് ബഹറിൻ മീഡിയ സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ബഹറിൻ മീഡിയ സിറ്റിയുടെ 21 ദിവസം നീണ്ട് നിൽക്കുന്ന “ശ്രാവണ മഹോത്സവം 2022” എന്ന പരിപാടിയുമായി സഹകരിച്ചുകൊണ്ടാണ് ഓണാഘോഷം നടത്തപ്പെടുന്നത്.
ഇന്ത്യൻ ഡിലൈറ്റ് റസ്റ്റോറൻറ് -ൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ വച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ഡന്നി മഞ്ഞളി, സെക്രട്ടറി ഡോളി ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനവും നടക്കുമെന്ന് കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.
ഐ സി ആർ എഫ് ചെയർമാൻ ഡോക്ടർ ബാബു രാമചന്ദ്രൻ മുഖ്യ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ഡോക്ടർ ജോൺ പനയ്ക്കൽ, ഡോക്ടർ പി വി ചെറിയാൻ തുടങ്ങിയവർ വിശിഷ്ട അതിഥികൾ ആകും. വടംവലി, തിരുവാതിര, നൃത്തനൃത്യങ്ങൾ, നാടൻ പാട്ട്, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് ജനറൽ കൺവീനർ ഡേവിസ് മഞ്ഞളി, വൈസ് പ്രസിഡണ്ട് റൈസ്സൺ വർഗീസ് എന്നിവർ അറിയിച്ചു.