കോഴിക്കോട്: കെപിസിസി 23ന് കോഴിക്കോട് കടപ്പുറത്ത് നടത്താനിരുന്ന പലസ്തീന് െഎക്യദാര്‍ഢ്യ റാലിക്ക് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. 25ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണിത്. ആരെതിര്‍ത്താലും കടപ്പുറത്ത് തന്നെ റാലി നടത്തുമെന്നും ശശി തരൂര്‍ എം.പി പങ്കെടുക്കുമെന്നും എം.കെ രാഘവന് എം.പി പറഞ്ഞു. അന്‍പതിനായിരം പേരെ പങ്കെടുപ്പിച്ചുള്ള റാലിയാണ് ലക്ഷ്യമിട്ടത്. 23ന് കടപ്പുറത്ത് നടത്താന്‍ ജില്ലാ കലക്ടര്‍ ആദ്യം വാക്കാല്‍ അനുമതിയും നല്കി. എന്നാല്‍ നവകേരള സദസിന്റ വേദി കടപ്പുറത്തുണ്ടെന്നും അതിന് ഒരുക്കങ്ങള്‍ നടത്തണമെന്നും പറഞ്ഞ് പിന്നീട് നിഷേധിച്ചു. താന്‍ മൂന്ന് തവണ വിളിച്ചിട്ടും കലക്ടര്‍ ഫോണ്‍ എടുത്തില്ലന്നും റാലിയില്‍ ആളുകൂടുമെന്ന പേടിയാണ് സി.പി.എമ്മിനെന്നും എം.കെ രാഘവന്. പലസ്തീന് വിഷയത്തില്‍ സി.പി.എമ്മിന്റ ഇരട്ടത്താപ്പാണ് ഇതിലൂടെ തെളിഞ്ഞതെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍. റാലിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കില്ലെന്ന അഭ്യൂഹങ്ങള്‍ക്കും വിരാമമായി.
മുസ്ലീം ലീഗ് റാലിയിലെ തെറ്റ് തരൂര്‍ തെറ്റുതിരുത്തണമെന്ന കെ മുരളീധരന്റ എം.പിയുടെ അഭിപ്രായം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അത് കെ.പി.സി.സി പ്രസിഡന്റാണ് തീരുമാനിക്കേണ്ടെതെന്നായിരുന്നു രാഘവന്റ പ്രതികരണം.