പാലക്കാട്: പാലക്കാട്ടെ കൂറ്റനാട് കിണറുകളില്‍ തീപിടിക്കുന്നു. തീപിടിക്കുന്ന വാതക സാന്നിധ്യമോ അല്ലെങ്കില്‍ ഇന്ധന ചോര്‍ച്ചയോ ആകാം പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കിണറ്റിലേക്ക് കടലാസോ എന്തെങ്കിലും വസ്തുക്കളോ കത്തിച്ചിട്ടാല്‍ തീ ആളിപ്പടരുകയാണ്. സംഭവത്തിന് പിന്നിലുള്ള കാരണം കണ്ടെത്താന്‍ വിദഗ്ധ സംഘം പരിശോധന തുടങ്ങി. തീപിടിക്കുന്ന വാതക സാന്നിധ്യമോ അല്ലെങ്കില്‍ ഇന്ധന ചോര്‍ച്ചയോ ആകാം പ്രതിഭാസത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. നിരവധി വീടുകളിലെ കിണറുകളില്‍ സംഭവമുണ്ട്.
പ്രദേശത്തെ കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൂറ്റനാട് ടൗണിലെ പന്ത്രണ്ടോളം കിണറുകളിലാണ് പ്രതിഭാസം. കിണറുകളില്‍ നിന്ന് ഇന്ധനത്തിന്റെ രൂക്ഷ ഗന്ധം ഉയരുന്നുണ്ട്. കിണറുകളില്‍ തീ കൊളുത്തിയിട്ടാല്‍ ഏറെ നേരം കത്തും.
