
മനാമ: പ്രശസ്ത സംഗീതജ്ഞനും 2022 ലെ സംഗീത നാടക അക്കാദമി പുരസ്കാര ജേതാവുമായ പാലക്കാട് ശ്രീറാമും തിയ്യറ്റർ അക്കാദമിഷ്യനും ലൈറ്റ് ഡിസൈനറുമായ ഡോ. സാംകുട്ടി പട്ടംങ്കരിയും ബഹ്റൈനിലെത്തി. ജൂൺ 23ന് വൈകീട്ട് 7 മണിക്ക് ബഹ്റൈനിലെ ഇന്ത്യൻ സ്കൂളിൽ ലക്ഷ്യ ബഹ്റൈൻ സ്റ്റാർവിഷൻ ഇവന്റസിൻറെ സഹകരണത്തോടുകൂടി അവതരിപ്പിക്കുന്ന ” ഖുദാഹാഫിസ്” എന്ന മെഗാ സ്റ്റേജ് ഷോയുടെ ഭാഗമായാണ് ഇരുവരും എത്തിച്ചേർന്നിരിക്കുന്നത്. പ്രോഗ്രാമിനു മുന്നോടിയായി പാലക്കാട് ശ്രീറാം അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് കൺസെർട്ട് ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണെന്ന് സംഘാടകർ അറിയിച്ചു.

