തിരുവനന്തപുരം: കഴിഞ്ഞ 12 വർഷത്തിനിടയിൽ കേരളത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് പാലക്കാട് . 2016 ഏപ്രിൽ 27ന് 41.9 ഡിഗ്രി സെൽഷ്യസായിരുന്നു താപനില രേഖപ്പെടുത്തിയത്. 2019 ഏപ്രിൽ 17ന് പാലക്കാട് 41.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 2013 മെയ് ഒന്നിന് പാലക്കാട് 40.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവിലെ ഏറ്റവും കുറഞ്ഞ താപനില 38.5 ഡിഗ്രി സെൽഷ്യസായിരുന്നു.
2010 മുതൽ കൂടുതൽ ചൂട് രേഖപ്പെടുത്തിയ സ്ഥലം, തീയതി, രേഖപ്പെടുത്തിയ ചൂട്
എന്നിവ താഴെ.
പുനലൂരിൽ 2010 മാർച്ച് 23ന് രേഖപ്പെടുത്തിയത് 40 ഡിഗ്രി സെൽഷ്യസ്. കണ്ണൂരിൽ 2011 മാർച്ച് 19 ന് രേഖപ്പെടുത്തിയത് 38.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. തൃശൂർ വെള്ളാനിക്കരയിൽ 2012 മാർച്ച് 26ന് 38.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പാലക്കാട് 2013 മേയ് 1ന് രേഖപ്പെടുത്തിയത് 40.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ്. പാലക്കാട് 2014 ഏപ്രിൽ 6 ന് 40.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പാലക്കാട് 2015ൽ (മാർച്ച് 30,31– ഏപ്രിൽ 3, 6) എന്നീ തീയതികളിൽ 39.0 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി∙ പാലക്കാട് 2016 ഏപ്രിൽ 27ന് 41.9 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പാലക്കാട് 2017 ഏപ്രിൽ 29ന് രേഖപ്പെടുത്തിയത് 39.8 സെൽഷ്യസാണ്. വെള്ളാനിക്കര മാർച്ച് 27ന് 39.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. പാലക്കാട് 2018 ഏപ്രിൽ 12 ന് 39.1 ഡിഗ്രി സെൽഷ്യസും 2019 ഏപ്രിലിൽ 41.1 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. വെള്ളാനിക്കരയിൽ 2020 ഏപ്രിൽ 2ന് 39.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പാലക്കാട് 2021 മേയ് 8ന് 38.7 ഡിഗ്രി സെൽഷ്യസും 2022ൽ 38.5 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. കണ്ണൂരിൽ 2023 മാർച്ച് 3ന് 38.6 ഡിഗ്രി സെൽഷ്യസ് താപനിലയും രേഖപ്പെടുത്തി.