പാലക്കാട്: കള്ളപ്പണമാകരുത് പാലക്കാട്ടെ പ്രചാരണ വിഷയമെന്ന് ആവർത്തിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ്. പെട്ടിയിലേക്ക് മാത്രം പ്രചാരണമൊതുക്കുന്നത് ട്രാപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കെണിയാണത്. ട്രോളി ബാഗില്‍ പണമുണ്ടോ, സ്വര്‍ണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് പാർട്ടിയല്ല പോലീസാണ്. തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണെന്നും കൃഷ്ണദാസ് പറഞ്ഞു. കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്നും അന്വേഷണം വേണമെന്നും സി.പി.എം. ജില്ലാ നേതൃത്വവും മന്ത്രി എം.ബി. രാജേഷും ആവര്‍ത്തിച്ച് പറയുമ്പോഴാണ് അതു തള്ളി മുതിര്‍ന്ന പാർട്ടി നേതാവായ കൃഷ്ണദാസ് രംഗത്തുവന്നത്. കൃഷ്ണദാസ് മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ അദ്ദേഹത്തെ തള്ളി സി.പി.എം. ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും മാധ്യമങ്ങളെ കണ്ട കൃഷ്ണദാസ് തന്റെ നിലപാട് ആവർത്തിക്കുകയായിരുന്നു. പാലക്കാട് നശിച്ച അവസ്ഥയിലാണെന്നും കൃഷ്ണദാസ് പറഞ്ഞു. ജനകീയ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്. അതാണ് ചര്‍ച്ച ചെയ്യേണ്ടത്. നഗരസഭ ബി.ജെ.പി. ഭരിച്ച് കുളമാക്കിയിരിക്കുകയാണ്. ഇതല്ലേ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നുള്ള ചര്‍ച്ചയൊക്കെ മനുഷ്യരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ്. രാഷ്ട്രീയം ചര്‍ച്ച ചെയ്താല്‍ ബി.ജെ.പിയും കോണ്‍ഗ്രസും തോല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
Trending
- എം.ടി പത്മയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
- ഐസിഐസിഐ ബാങ്കിന്റെ മനാമ നഗരത്തിലെ ശാഖ സീഫിലേക്ക് മാറ്റി
- പ്രിയങ്ക ആരാധനാലയങ്ങളും മതചിഹ്നവും പ്രചാരണത്തിന് ഉപയോഗിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
- ബഹ്റൈൻ നിയമലംഘകരായ 257 വിദേശികളെ നാടുകടത്തി
- യു.ഡി.എഫിൽ ചേർന്ന ഫറോക്ക് നഗരസഭാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാൻ ശ്രമം; കയ്യാങ്കളി
- രണ്ടു വരകൾ 40 കവിത സമാഹാരത്തിന്റെ ജി.സി.സി തല പ്രകാശന ഉത്ഘാടനം നിർവഹിച്ചു
- മാസപ്പടി കേസ്; നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ല, രേഖകൾ കെെമാറാനാകില്ലെന്ന് സിഎംആർഎൽ
- ക്ളാസിൽ സംസാരിച്ചതിന് പെൺകുട്ടിയടക്കം അഞ്ച് വിദ്യാർത്ഥികളുടെ വായിൽ ടേപ്പ് ഒട്ടിച്ചു