മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട് ), അംഗങ്ങൾക്കായി, 15 ഏപ്രിൽ 2022, 5 മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വച്ച് ടെന്നീസ് ബോൾ 7 A സൈഡ് ക്രിക്കറ്റ് ടൂർണമെന്റ് നടത്തി. ഫ്രീ എൻട്രിയാണ് സംഘാടകർ ഒരുക്കിയിരുന്നത്. ടീം ഡെവലപ്മെൻറ് , ടീം സ്പിരിറ്റ് വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി നടത്തിയ ഈ പരിപാടി ഒരു വൻ വിജയമാക്കിത്തീർക്കാൻ പാക്ട് എക്സ്കോമിന് കഴിഞ്ഞു എന്നതിന്റെ തെളിവാണു് ഇന്ത്യൻ ക്ലബ് അങ്കണത്തിൽ തടിച്ചുകൂടിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കാണികൾ.
മുഖ്യ അതിഥികളായി എത്തിയിരുന്നത് ഇന്ത്യൻ ക്ലബ് ആക്ടിങ് പ്രസിഡന്റ് – സാനിപോൾ, ആക്ടിങ് ജനറൽ സെക്രട്ടറി – ഗോപുകുമാർ, ക്രിക്കറ്റ് സെക്രട്ടറി- റെമി എന്നിവരായിരുന്നു. നിറഞ്ഞ ഹർഷാരവങ്ങൾക്കും കയ്യടികൾക്കൊടുവിൽ വിജയികളെ പ്രഖ്യാപിക്കുകയും മനോഹരമായി ഡിസൈൻ ചെയ്ത ട്രോഫികൾ വിതരണം ചെയ്യുകയും ചെയ്തു.
പാക്ട് 2022 ക്രിക്കറ്റ് ടൂർണമെന്റ് ചാംപ്യൻ : അത്തിക്കോട് ആശാൻ ടീം : ക്യാപ്റ്റൻ രാജീവ് മേനോൻ , വൈസ് ക്യാപ്റ്റൻ സതീഷ് ഗോപാലകൃഷ്ണൻ
2022 ക്രിക്കറ്റ് ടൂർണമെന്റ് റണ്ണേഴ്സ്പ്: തൃത്താല തമ്പാൻ ടീം : ക്യാപ്റ്റൻ വിഘ്നേഷ് പെരുവെമ്പ , വൈസ് ക്യാപ്റ്റൻ മൂർത്തി
പാക്ട് 2022 വനിതാ ക്രിക്കറ്റ് ടൂർണമെന്റ് ചാംപ്യൻ : ഷൈനിങ് സ്റ്റാർസ് ടീം : ക്യാപ്റ്റൻ – ഉമാ ഗണേഷ്, വൈസ് ക്യാപ്റ്റൻ- കൃപ രാജീവ്
പാക്ട് 2022വനിതാക്രിക്കറ്റ് ടൂർണമെന്റ് റണ്ണേഴ്സ്പ്– സ്ട്രൈക്കേഴ്സ് ഇലെവൻ ടീം : ക്യാപ്റ്റൻ – ജയാ മൂർത്തി, വൈസ് ക്യാപ്റ്റൻ- ഉഷ സുരേഷ്.