ഇസ്ലാമാബാദ് : പാകിസ്താനിലെ വടക്കൻ വസീരിസ്താനിലെ റസ്മക് പ്രദേശത്ത് സൈനികർക്ക് നേരെ ഭീകരാക്രമണം. ഭീകരർ നടത്തിയ ബോംബാക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് സൈനികർ കൊല്ലപ്പെട്ടു. ഐഇഡികൾ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പാക് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിച്ചതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.