മോസ്കോ: യുക്രൈനുമായി റഷ്യ യുദ്ധം ആരംഭിച്ചതിനിടെ മോസ്കോയില്‍ സന്ദര്‍ശനത്തിനെത്തി പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ബുധനാഴ്ചയാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇമ്രാന് ഖാന് മോസ്കോയിലെത്തിയത്.
പാകിസ്ഥാന് പ്രധാനമന്ത്രി മോസ്കോ വിമാനത്താവളത്തില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.’എന്തൊരു സമയത്താണ് ഞാന്‍ വന്നത്. വളരെ ആവേശത്തിലാണ്’ എന്ന് ഇമ്രാന് പറയുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. രണ്ടു ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഒരു പാകിസ്ഥാന് പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നത്.