പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിംഗ് നൽകുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ യോഗത്തിന് ശേഷമായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ വിമർശനം. തീവ്രവാദ ചെയ്തികളിലൂടെ പാകിസ്ഥാൻ്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിൻ്റെ പ്രതികരണം തള്ളുന്നു. തീവ്രവാദം പാകിസ്ഥാനിൽ വ്യവസായമായിരിക്കുന്നു. തീവ്രവാദത്തിൻ്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. ബിലാവലിൻ്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തു. ഉഭയകക്ഷി ചർച്ച സാധ്യതയും എസ് ജയശങ്കര്‍ തള്ളിക്കളഞ്ഞു.
Trending
- ചെറുവണ്ണൂരില്‍ യുവതിക്കു നേരെ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം; പ്രതി പോലീസില്‍ കീഴടങ്ങി
- പലിശ വിരുദ്ധ ജനകീയ സമിതി പുനഃസംഘടിപ്പിച്ചു
- ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്
- രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ പുതിയ സംസ്ഥാന അധ്യക്ഷന്‍
- യാസിറിനെതിരെ ഷിബില നല്കിയ പരാതി ഗൗരവത്തിലെടുത്തില്ല; താമരശേരി ഗ്രേഡ് എസ്.ഐയെ സസ്പെന്‍ഡ് ചെയ്തു
- പാകിസ്ഥാന് പ്രസിഡന്റിന് ഹമദ് രാജാവ് ആശംസകള്‍ നേര്‍ന്നു
- ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
- പാരമ്പര്യ വൈദ്യന് ഷാബാ ഷെരീഫ് വധം: ഒന്നാം പ്രതി ഷൈബിന് 13 വര്‍ഷം തടവ്